DYFI-SFI ATTACK| കണ്ണൂര്‍ അഞ്ചരക്കണ്ടി സ്‌കൂളില്‍ ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ ആക്രമണം; കെഎസ്യു പ്രവര്‍ത്തകര്‍ക്ക് പരിക്ക് കാര്‍ തകര്‍ത്തു

Jaihind News Bureau
Thursday, August 14, 2025

കണ്ണൂര്‍ അഞ്ചരക്കണ്ടി സ്‌കൂളില്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം. സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കെഎസ്യു വിജയിച്ചതാണ് സംഘര്‍ഷത്തിന് കാരണം. 82-ല്‍ 58 സീറ്റിലും കെഎസ്യു വിജയം നേടിയതിന് പിന്നാലെ ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.

അക്രമത്തില്‍ ധര്‍മ്മടം ബ്ലോക്ക് പ്രസിഡന്റ് വൈഷ്ണവ് കായലോട്, ദേവകുമാര്‍, സൗരവ് എന്നിവര്‍ക്ക് പരിക്കേറ്റു. വൈഷ്ണവിന്റെ കാര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. സംഘര്‍ഷം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.