തിരുവനന്തപുരത്ത് വീണ്ടും ഡിവൈഎഫ്ഐ ഗുണ്ടാ ആക്രമണം

തിരുവനന്തപുരത്ത് വീണ്ടും ഡിവൈഎഫ്ഐ ഗുണ്ടാ ആക്രമണം. കൈതമുക്കിലുള്ള ഹോട്ടൽ അടിച്ചുതകർക്കുകയും ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്തു. ഭക്ഷണത്തോടൊപ്പം തുടർച്ചയായി സവാള ആവശ്യപ്പെട്ടിട്ടും നൽകാത്തതിനാണ് അക്രമം നടത്തിയത്. മദ്യപിച്ചെത്തിയ ദിനീത്, അനി, രജ്ഞിത്ത് എന്നീ ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയത്.

തിരുവനന്തപുരം വഞ്ചിയൂരിന് സമീപത്തുള്ള കൈതമുക്കിലാണ് രാത്രി ഏഴോടെ സംഭവം നടന്നത്. ഒരു സംഘം വരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടുകാട്ടിലെന്ന ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തി തുടർച്ചയായി സവാള ആവശ്യപ്പെട്ടു. നൽകാൻ തയ്യാറാകാത്ത ജാർഖണ്ഡ് സ്വദേശിയായ മുഹമ്മദിനെ ഇവർ മർദ്ദിക്കുകയായിരുന്നു.

മദ്യപിച്ചെത്തിയ ദിനീത്, അനി, രജ്ഞിത്ത് എന്നീ ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. പുറത്തിറങ്ങി കൂടുുതൽ പേരെ വിളിച്ചുവരുത്തുകയും തന്റെ തലയിൽ മർദ്ദിച്ചെന്നും ജീവനക്കാരൻ പറയുന്നു.

അക്രമം നടത്തിയ യുവാക്കൾ സ്ഥിരം സന്ദർശകരാണെന്നും ജീവനക്കാർ ശ്രമിച്ചിട്ടും കടയിലെ സാധനങ്ങളും ഭരക്ഷണവും ഉപയോഗശൂന്യമാക്കുകയും ഗ്ലാസ് ചില്ലുകൾ അടിച്ച് പൊട്ടിക്കുകയും ചെയ്തു.

അക്രമം നടന്നിട്ടും പോലീസ് അന്വേഷണം നടത്താത്തത് സിപിഎമ്മിനെ ഭയന്നിട്ടാണെന്ന് ആക്ഷേപവുമുയരുന്നുണ്ട്.
തലസ്ഥാനത്തെ തന്നെ നിരവധി കേസുകളിലെ പ്രതിയാണ് അക്രമത്തിന് നേതൃത്വം നൽകിയ ദിനീഷ്. പാർട്ടിയുടെ പ്രാദേശിക ചുമതല വഹിക്കുന്ന ദിനീഷിനെ പോലീസും പാർട്ടിയും സംരക്ഷിക്കാനാണ് സാധ്യത. കേസുമായി മുന്നോട്ട് പോകാനാണ് കടയുടമയുടെയും തീരുമാനം.

https://youtu.be/qtGWFJT2AMw

DYFI
Comments (0)
Add Comment