യൂത്ത് കോണ്‍ഗ്രസ് സമരപ്പന്തല്‍ ആക്രമിച്ച് ഡി.വൈ.എഫ്.ഐ ; ആയുധങ്ങളുമായി ഇരച്ചെത്തി ; നോക്കുകുത്തിയായി പൊലീസ് | Video

 

തിരുവനന്തപുരം : പിണറായി സർക്കാരിന്‍റെയും പി.എസ്.സിയുടെയും യുവജന വഞ്ചനക്കെതിരെ തിരുവോണ ദിനത്തില്‍ പി.എസ്.സി ആസ്ഥാനത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിന് നേരെ ഡി.വൈ.എഫ്.ഐ ആക്രമണം. മാരകായുധങ്ങളുമായി ഇരച്ചെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രണമണം അഴിച്ചുവിടുകയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരവേദിയില്‍ സംസാരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഡി.വൈ.എഫ്.യുടെ അഴിഞ്ഞാട്ടം. കല്ലേറില്‍ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.

പ്രതിപക്ഷ നേതാവ് വേദി വിട്ടതിന് ശേഷം മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ സമരവേദിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വലിയ സംഘം ഡി.വൈ.എഫ്.ഐ പ്രവർത്തകർ വേദിക്ക് സമീപത്തേക്ക് ഇരച്ചെത്തിയത്. കല്ലും കുറുവടിയും കുപ്പികളും ഉള്‍പ്പെടെയാണ് സംഘം ആക്രമണം നടത്തിയത്. പൊലീസിന്‍റെ കണ്‍മുന്നിലായിരുന്നു ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ അഴിഞ്ഞാട്ടം. കല്ലേറില്‍ നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. പൊലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ആക്രമണം തടയാനായില്ല. ആക്രമണം രൂക്ഷമായതോടെയാണ് പൊലീസ് ഇടപെട്ടത്. അതേസമയം ഡി.വൈ.എഫ്.ഐ പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന ആക്ഷേപം ഉയരുന്നുണ്ട്. ആക്രമണം അഴിച്ചുവിട്ട ഡി.വൈ.എഫ് നേതാക്കളെ തടയുന്നതിനും നീക്കം ചെയ്യുന്നതിനും പകരം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ് പൊലീസ് ചെയ്തത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ എം.എല്‍.എ,  വൈസ് പ്രസിഡന്‍റുമാരായ കെ.എസ് ശബരീനാഥൻ എം.എല്‍.എ, എന്‍.എസ് നുസൂർ, എസ്.എം ബാലു, പ്രേംരാജ്, റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി എന്നിവരാണ് തിരുവോണദിനത്തില്‍ പട്ടിണി സമരം നടത്തിയത്.

 

https://www.facebook.com/JaihindNewsChannel/videos/800415784101585

Comments (0)
Add Comment