ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് നാളെ കൊടിയിറങ്ങും ; ഗ്ലോബല്‍ വില്ലേജ് ഏപ്രില്‍ നാല് വരെ

Jaihind News Bureau
Friday, January 31, 2020

ദുബായ് : ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ 25 -ാം അധ്യായത്തിന് നാളെ ( ഫെബ്രുവരി 1 ) സമാപനമാകും. ഈ വര്‍ഷം 3,200 ഔട്ട്‌ലെറ്റുകളിലും വിവിധ ഷോപ്പിംഗ് മാളുകളിലുമായി 700 ബ്രാന്‍ഡുകള്‍ക്ക് വന്‍ വിലക്കിഴിവ് നല്‍കിയാണ് മേളയ്ക്ക് കൊടിയിറങ്ങുന്നത്. സമാപനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് 90 ശതമാനം വരെ വിലക്കുറവും നല്‍കി വരുന്നു.

ദുബായിലെ ജ്വല്ലറികളുടെ കൂട്ടായ്മയായ ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് സ്വര്‍ണം വാങ്ങുന്നവര്‍ക്കായി പ്രത്യേക ഓഫറും നല്‍കിയിരുന്നു. ഈ പ്രമോഷന്‍ പദ്ധതികള്‍ക്കും ഇതോടൊപ്പം ശനിയാഴ്ച സമാപനമാകും. ഗംഭീര കരിമരുന്ന് പ്രയോഗവും കലാ-സാംസ്‌കാരിക പരിപാടികളും നടന്ന് വരുന്നു. അതേസമയം ദുബായ് ഗ്‌ളോബല്‍ വില്ലേജ് ആഘോഷങ്ങള്‍ ഏപ്രില്‍ നാല് വരെ തുടരുമെന്ന് ഞങ്ങളുടെ ദുബായ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു.