ദുബായ് : യുഎഇയില്‍ പൊതു, സ്വകാര്യ മേഖലയ്ക്കുള്ള ദേശീയ അവധിദിനങ്ങള്‍ക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നല്കി. ഇതോടൊപ്പം, പൊതു-സ്വകാര്യ മേഖലകള്‍ക്കായി 2019-2020 വര്‍ഷത്തേക്കുള്ള അവധി കലണ്ടറും മന്ത്രിസഭ പുറത്തിറക്കി. ഇതനുസരിച്ച്, എല്ലാ ഗവര്‍മെന്റ് മന്ത്രാലയങ്ങളോടും ഫെഡറല്‍ ഓഫീസുകളോടും 2019-2020 വര്‍ഷങ്ങളിലെ അംഗീകൃത അവധിക്കാല കലണ്ടര്‍ നടപ്പാക്കാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്തു. രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് അവധിദിനങ്ങള്‍ ഏകീകരിക്കാന്‍ മാര്‍ച്ച് മാസത്തില്‍ യുഎഇ മന്ത്രിസഭ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.