ദുബായില്‍ ഇനി തീ അണയ്ക്കാന്‍ ഇലക്ട്രിക് ഫയര്‍ എന്‍ജിന്‍ ; ഒരു തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ ഓടും

Jaihind Webdesk
Friday, April 9, 2021

ദുബായ് : ഗള്‍ഫ് മേഖലയിലെ ആദ്യത്തെ ഇലക്ട്രിക് ഫയര്‍ എന്‍ജിന്‍ ദുബായില്‍ പുറത്തിറക്കി. നിലവിലുള്ള ഫയര്‍ എന്‍ജിനുകളേക്കാള്‍ ചെലവു കുറഞ്ഞതും 30% പ്രവര്‍ത്തനക്ഷമത കൂടിയതുമായ വാഹനമാണിത്. 20 മിനിറ്റ് കൊണ്ടു റീചാര്‍ജ് ചെയ്യാം. വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ‘കസ്റ്റം ഷോ എമിറേറ്റ്‌സ്’ മേളയില്‍ ഇത് പരിചയപ്പെടുത്തി.

ഒരു തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്ററോളം ഓടിക്കാനാകും. ഇലക്ട്രിക് ഫയര്‍ എന്‍ജിന്‍ വാഹനത്തില്‍ 6 ഉദ്യോഗസ്ഥര്‍ക്കു കയറാനും സൗകര്യമുണ്ട്.