ദുബായില്‍ ഒരേ ദിനം ഒരേ വേദിയില്‍ മൂന്ന് ആണ്‍ മക്കളുടെ വിവാഹം ഒന്നിച്ച് നടത്തി ഷെയ്ഖ് മുഹമ്മദ്

Jaihind Webdesk
Thursday, May 16, 2019

യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദിന്‍റെ മൂന്ന് ആണ്‍ മക്കളുടെ വിവാഹം ഒരു ദിനം ഒരേ വേദിയില്‍ ഒന്നിച്ച് നടത്തി. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍, ഉപ ഭരണാധികാരി ഷെയ്ഖ് മക്തൂം , മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നോളേജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് എന്നിവരുടെ വിവാഹമാണ് സംയുക്തമായി ഒരേ വേദിയില്‍ അരങ്ങേറിയത്.

ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ഷെയ്ഖ് ഹംദാന്‍, ഷെയ്ഖാ ഷെയ്ഖാ ബിന്‍ത് സഈദ് ബിന്‍ താനി അല്‍ മക്തൂമിനെയാണ് വിവാഹം കഴിച്ചത്. ഇസ്‌ലാമിക ആചാര പ്രകാരമായിരുന്നു വിവാഹം. അതേസമയം, വിവാഹ വിരുന്നിന്‍റെ തീയതി പിന്നീട് നിശ്ചയിക്കും. വിവിധ രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പടെ, സാമൂഹ്യ-സാംസ്‌കാരിക അറബ് ലോകത്തെ ക്ഷണിക്കപ്പെട്ടവര്‍ മാത്രം വിവാഹ ചടങ്ങില്‍ സംബന്ധിച്ചു.