നിതിന്‍ ചന്ദ്രന്‍റെ ഓര്‍മ്മയ്ക്കായി നൂറുപേര്‍ രക്തം ദാനം ചെയ്യും: രക്തദാന ക്യാംപ് സംഘടിപ്പിക്കും

Jaihind News Bureau
Saturday, June 13, 2020

ദുബായ് : കേന്ദ്രമായ ഇന്‍കാസ് വളണ്ടിയേഴ്‌സ് ഗ്രൂപ്പ് , ദുബായില്‍ നിതിന്‍ അനുസ്മരണം സംഘടിപ്പിച്ചു. നിതിന്റെ ചന്ദ്രന്റെ ഓര്‍മ്മയ്ക്കായി നൂറ് പേര്‍ രക്തം ദാനം ചെയ്യുമെന്നും ഇതിനായി രക്തദാന ക്യാംപ് സംഘടിപ്പിക്കാനും അനുസ്മരണ യോഗം തീരുമാനിച്ചു.

ഇന്‍കാസ് ദുബായ് ജനറല്‍ സെക്രട്ടറി ബി എ നാസര്‍, സി എ ബിജു, മെയ്തീന്‍ കുറ്റ്യാടി, നൂര്‍, സുജിത്ത് അഹമ്മദ്, അജിത്ത് കണ്ണൂര്‍, ഷൈജു ഡാനിയേല്‍, ബഷീര്‍, ഷൈജു അമ്മാനപ്പാറ, നജീബ് കണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു. നിതിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അനുസ്മരണത്തില്‍ പങ്കെടുത്തു.