ലഹരി മാഫിയ അഴിഞ്ഞാടുന്നു, പോലീസ് നിഷ്‌ക്രിയം; കോൺഗ്രസിന്‍റെ കമ്മീഷണർ ഓഫീസ് മാർച്ച് തിങ്കളാഴ്ച

Jaihind Webdesk
Saturday, December 3, 2022

കൊച്ചി: പോലീസിന്‍റെ നിഷ്ക്രിയത്വത്തിനെതിരെ കോണ്‍ഗ്രസിന്‍റെ കമ്മീഷണർ ഓഫീസ് മാർച്ച് തിങ്കളാഴ്ച.  ലഹരി മാഫിയ അഴിഞ്ഞാടുന്ന കൊച്ചി നഗരത്തിൽ കൊലപാതകങ്ങളും കൂട്ടാബലാത്സംഗങ്ങളും നിത്യസംഭവങ്ങളായി മാറുമ്പോള്‍ പോലീസ് നോക്കുകുത്തിയാകുന്നതില്‍ പ്രതിഷേധിച്ചാണ് മാർച്ച്.

പൊതുജനത്തിന് സംരക്ഷണം കൊടുക്കേണ്ട പോലീസ് നിഷ്‌ക്രിയമായി നോക്കിനില്‍ക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എറണാകുളം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 10.30നാണ് മാർച്ച്. ഡിസിസി ഓഫീസിന് മുമ്പിൽ നിന്ന്‌ ആരംഭിക്കുന്ന മാർച്ച് ഹൈബി ഈഡൻ എംപി ഉദ്‌ഘാടനം ചെയ്യുമെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.