മട്ടന്നൂര്‍: കണ്ണൂരിലെ ഷുഹൈബ് വധക്കേസ് പ്രതിയായ കെ. സഞ്ജയ് ഉള്‍പ്പെടെ ആറുപേരെ എംഡിഎംഎയുമായി മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂരിന് സമീപം മുട്ടന്നൂരിലെ ഒരു സ്വകാര്യ ലോഡ്ജില്‍ മയക്കുമരുന്ന് സൂക്ഷിക്കുകയും വില്‍ക്കുകയും ചെയ്യുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.
പ്രതികളില്‍ നിന്ന് 30 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മജ്‌നാസ് എം.പി, രജിന രമേഷ്, മുഹമ്മദ് റനീസ് എം.കെ, സഹദ് പി.കെ, ശുഹൈബ് കെ എന്നിവരാണ് അറസ്റ്റിലായ മറ്റ് അഞ്ചുപേര്‍. പിടിയിലായ കെ. സഞ്ജയ് ഷുഹൈബ് വധക്കേസില്‍ നേരത്തെ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. സംഘം കൂടുതല്‍ പേര്‍ക്ക് ലഹരിവസ്തുക്കള്‍ വിറ്റിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.