ഡോ. ശശി തരൂരിനും വി. മധൂസൂദനൻ നായർക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

Jaihind News Bureau
Wednesday, December 18, 2019

ഡോ. ശശി തരൂരിനും വി. മധൂസൂദനൻ നായർക്കും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ‘ആൻ ഇറ ഓഫ് ഡാർക്നസ്: ബ്രിട്ടീഷ് എംപയർ ഇൻ ഇന്ത്യ’ എന്ന പുസ്തകമാണ് തരൂരിനെ പുരസ്കാര നേട്ടത്തിലെത്തിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ കടുത്ത നിലപാടുകളാണ് അദ്ദേഹം പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. ബ്രിട്ടീഷ് കോളനി വാഴ്‌ച ഇന്ത്യയ്ക്കു ഗുണം ചെയ്തെന്ന വാദങ്ങളെ തള്ളുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ നിലപാടുകള്‍ അദ്ദേഹം തന്‍റെ പുസ്തകത്തിലൂടെ തുറന്നുകാട്ടുന്നു.

രാഷ്ട്രീയം നോക്കാതെയുള്ള ക്രിയാത്മകയുടെ അവാർഡ് സ്വീകരിക്കുന്നതായി ശശിതരൂർ എംപി പറഞ്ഞു. 200 വർഷത്തെ രാജ്യത്തിന്‍റെ കഷ്ടതയാണ് പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതെന്നും, അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

മധുസൂദനൻ നായരുടെ ‘അച്ഛൻ പിറന്ന വീട്’ എന്ന കാവ്യമാണ് പുരസ്കാരത്തിന് അർഹമായത്. മണ്ണും വെള്ളവും ആകാശവും മനസ്സുമെല്ലാം അന്യമായി പോയ നഗരത്തിൽ അച്ഛൻ മക്കളെയും കൊണ്ടു നടത്തുന്ന ഒരു മാനസസഞ്ചാരമാണ് പ്രമേയം.