മമത ബാനർജിയുമായുള്ള ചർച്ചയിൽ നിന്ന് ഡോക്ടർമാർ പിന്മാറി

Jaihind Webdesk
Monday, June 17, 2019

Docts-Mamtha-Banerjee

ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള ചർച്ചയിൽ നിന്ന് ഡോക്ടർമാർ പിന്മാറി. ഡോക്ടർമാർ മുന്നോട്ടുവെച്ച ഉപാധികൾ മുഖ്യമന്ത്രി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പിന്മാറ്റം. ഇന്നലെ ചർച്ചയ്ക്കുള്ള മമത ബാനർജിയുടെ ക്ഷണം ബംഗാളിലെ ജൂനിയർ ഡോക്ടർമാർ സ്വീകരിച്ചിരുന്നു. എന്നാൽ ചർച്ച നടക്കുന്ന സ്ഥലവും സമയവും മമതയ്ക്ക് തീരുമാനിക്കാമെങ്കിലും മാധ്യമങ്ങളുടെ സാന്നിധ്യത്തിലാവണമെന്ന ഉപാധി ഡോക്ടർമാർ മുന്നോട്ടുവെച്ചിരുന്നു. ഇത് അംഗീകരിക്കാൻ മമത തയ്യാറായില്ല. അതേസമയം ഡോക്ടർമാർക്ക് സുരക്ഷ ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താത്പര്യ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.