ഡോക്ടേഴ്സ് ദിനത്തില്‍ കേരളത്തിലെ ഗവണ്മെന്റ് ഡോക്ടര്‍മാര്‍ സര്‍ക്കാരിന് എതിരെ സമരത്തിലാണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. ഡേക്ടര്‍ ഹാരിസ് വിവരങ്ങള്‍ പുറം ലോകത്തെ അറിയിക്കുവാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ഈ രംഗത്തെ കുറിച്ച് പഠിക്കാന്‍ യുഡിഎഫ് കമ്മീഷനെ നിയമിച്ചിട്ടുണ്ട്.
പരിയാരം മെഡിക്കല്‍ കോളേജും ദയനീയവസ്ഥയിലാണെന്നും അതിന് പരിഹാരം കാണുമെന്നും സണ്ണി ജോസഫ് പറഞ്ഞു. മെഡിക്കല്‍ കോളേജിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ കണ്ണൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക പരാധീനത ഉണ്ടെങ്കില്‍ പോലും ആരോഗ്യരംഗത്ത് പൈസ കൊടുക്കണം. പൊതുജനങ്ങള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ആരോഗ്യമേഖലയുടെ പ്രവത്തനങ്ങളെ താറുമാറാക്കിയ ഇടതു സര്‍ക്കാരിന്റെ കെടുകാര്യസ്ഥത ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നത്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ അപര്യാപ്തതയുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലില്‍ പ്രതിക്കൂട്ടിലായ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.