രണ്ട് ചിത്രങ്ങളുമായി ടി.എസ് സുരേഷ് ബാബു; ടൈറ്റിൽ ലോഞ്ച് നിർവഹിച്ച് മെഗാസ്റ്റാർ മമ്മൂട്ടി

Jaihind Webdesk
Thursday, January 19, 2023

 

നിരവധി സൂപ്പർ മെഗാഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ടി.എസ് സുരേഷ് ബാബു, ഡിഎൻഎ, ഐപിഎസ് എന്നീ ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രങ്ങളുടെ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്.

ഫൊറൻസിക് ബയോളജിക്കൽ ത്രില്ലർ ‘ഡിഎൻഎ’ യുടെ ചിത്രീകരണം ജനുവരി 26 ന് ആരംഭിക്കും. ‘IF REVENGE IS AN ART YOUR KILLER IS AN ARTIST’ എന്ന ടാഗ് ലൈനോടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അസ്കർ സൗദാൻ നായകനാകുന്നു. അജു വർഗീസ്, ജോണി ആന്‍റണി, ഇന്ദ്രൻസ്, രവീന്ദ്രൻ, സെന്തിൽരാജ്, പത്മരാജ് രതീഷ് , ഇടവേള ബാബു, സുധീർ (ഡ്രാക്കുള), അമീർ നിയാസ്, പൊൻവർണ്ണൻ, നമിതാ പ്രമോദ്, ഹണി റോസ്, ഗൗരിനന്ദ, ലക്ഷ്മി മേനോൻ, അംബിക എന്നിവർക്കൊപ്പം ബാബു ആന്‍റണിയും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു. ബാനർ – ബെൻസി പ്രൊഡക്ഷൻസ്, നിർമ്മാണം – കെ.വി അബ്ദുൾ നാസർ, സംവിധാനം – ടി.എസ് സുരേഷ് ബാബു, രചന – എ.കെ സന്തോഷ്, എഡിറ്റിംഗ് – ഡോൺ മാക്സ്, ചമയം – പട്ടണം റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ – അനീഷ് പെരുമ്പിലാവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ, കല – ശ്യാം കാർത്തികേയൻ, കോസ്റ്റ്യൂം – നാഗരാജൻ, ആക്ഷൻ – സ്‌റ്റണ്ട് സെൽവ, പഴനിരാജ്, ഫീനിക്സ് പ്രഭു, പബ്ളിസിറ്റി ഡിസൈൻസ് – അനന്തു എസ് കുമാർ, പിആർ – വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ. എറണാകുളവും ചെന്നൈയുമാണ് ലൊക്കേഷനുകള്‍.