മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ : ഡിഎൻഎ ഫോറൻസിക്ക് ഫലം ജില്ലാ കളക്ടർക്ക് കൈമാറി

അട്ടപ്പാടി മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ സംബന്ധിച്ച ഡിഎൻഎ ഫോറൻസിക്ക് ഫലം ജില്ലാ കളക്ടർക്ക് കൈമാറി.
തിരിച്ചറിയാനുണ്ടായിരുന്ന 2 പേരുടെ ഡിഎൻഎ ഫലവും ആയുധങ്ങളുടെ ഫോറൻസിക് റിപ്പോർട്ടുമാണ് ക്രൈംബ്രാഞ്ച് കൈമാറിയത്. തിരിച്ചറിയാനുണ്ടായിരുന്നവരിൽ 2 പേർ കന്യാകുമാരി സ്വദേശിനി അജിതയും ചെന്നൈ സ്വദേശി ശ്രീനിവാസനുമാണെന്ന് ഡി.എൻ.എ റിപ്പോർട്ട്.

അട്ടപ്പാടി മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ സംബന്ധിച്ച ഡിഎന്‍എ, ഫോറന്‍സിക് പരിശോധനാ ഫലങ്ങളാണ് അന്വേഷണ സംഘമായ ക്രൈം ബ്രാഞ്ച് മജിസ്റ്റീരിയൽ അന്വേഷണ ചുമതലയുള്ള പാലക്കാട് ജില്ലാ കളക്ടര്‍ക്ക് കഴിഞ്ഞ ദിവസം സമര്‍പ്പിച്ചത്. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ കന്യാകുമാരി സ്വദേശിനി അജിത, ചെന്നൈ സ്വദേശി ശ്രീനിവാസന്‍ എന്നിവര് തന്നെയെന്നാണ് ഡിഎന്‍എ പരിശോധനാ ഫലം. സംഭവ സ്ഥലത്തു നിന്നു കണ്ടെത്തിയ ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ ഉപയോഗിച്ചവ തന്നെയെന്നാണ് ഫോറന്‍സിക് പരിശോധനാ ഫലം പറയുന്നു. പൊലീസിന്‍റെ ഈ വാദത്തിനെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളടക്കം രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28, 29 തീയതികളിലാണ് മഞ്ചിക്കണ്ടിയില്‍ തണ്ടർ ബോള്‍ട്ട് സംഘം നാലു മാവോയിസ്റ്റുകളെ വധിച്ചത്. കൊല്ലപ്പെട്ടവരിൽ കാര്‍ത്തിക്, മണിവാസകം എന്നിവരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. മാവോയിസ്റ്റുകൾ ഇപയോഗിച്ചതെന്ന് പൊലീസ് പറയുന്ന ലാപ് ടോപ്പ് അടക്കമുള്ള ചില ഉപകരണങ്ങളുടെ ഫോറൻസിക് പരിശോധന ഫലം ഇനിയും ലഭിക്കാനുണ്ട്

Comments (0)
Add Comment