സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ : സർക്കാർ ഉത്തരവിനെതിരെ പ്രതിപക്ഷം

Jaihind Webdesk
Tuesday, July 27, 2021

തിരുവനന്തപുരം : കേരളത്തിലെ മറ്റ് സർവകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താമെന്ന ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്ത് നിയമോപദേശപ്രകാരമാണ് ഇത് ചെയ്തതെന്നും നിയമസഭ പാസാക്കിയ നിയമത്തെ മറികടന്നാണ് ഉത്തരവെന്നും പ്രതിപക്ഷ നേതാവ് സഭയിൽ ഉന്നയിച്ചു. ഇത് സഭയോടുള്ള അവഹേളനമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.