അഭിപ്രായ വ്യത്യാസങ്ങള്‍ ജനാധിപത്യത്തില്‍ സ്വാഭാവികം : കെ സുധാകരന്‍ എംപി

Saturday, September 4, 2021

അഭിപ്രായ വ്യത്യാസങ്ങള്‍ ജനാധിപത്യത്തില്‍ സ്വാഭാവികമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. അച്ചടക്കമില്ലാത്ത പാർട്ടിക്ക് നിലനിൽപ്പുണ്ടാവില്ലെന്നും  അഭിപ്രായ പ്രകടനങ്ങൾ കോൺഗ്രസിനുള്ളിൽ മാത്രമായി ഒതുക്കുണമെന്നും  സുധാകരൻ പറഞ്ഞു.

പുറത്തുള്ള പ്രതികരണങ്ങൾ പാർട്ടിയെ തളർത്തും. പാർട്ടിയെ വളർത്താനാവണം വിയർപ്പൊഴിക്കേണ്ടതെന്നും അദ്ദേഹം  വ്യക്തമാക്കി.