സ്ത്രീധനത്തെച്ചൊല്ലി തർക്കം; ഭർത്താവും ഗുണ്ടാ സംഘവും യുവതിയുടെ വീട് അടിച്ചു തകർത്തു

Monday, January 23, 2023

കോട്ടയം : സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കോട്ടയം കുമാരനല്ലൂരിൽ ഭർത്താവും ഗുണ്ടാ സംഘവും ചേർന്ന് യുവതിയുടെ വീട് അടിച്ചു തകർത്തു. കുമാരനല്ലൂർ പുതുക്കുളങ്ങര വീട്ടിൽ വിജയകുമാരി അമ്മയുടെ വീടാണ് അക്രമി സംഘം കഴിഞ്ഞ ദിവസം രാത്രിയിൽ അടിച്ചു തകർത്തത്.
വീട് അടിച്ചു തകർത്തത് തിരുവല്ലമുത്തൂരിൽ നിന്നുള്ള അക്രമി സംഘം. അക്രമി സംഘത്തിൽ പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിട്ടുണ്ട് പരാതി. സംഭവത്തിൽ യുവതിയുടെ മാതാവിന്റെ പരാതിയിൽ തിരുവല്ല മുത്തൂർ സ്വദേശി സന്തോഷ് അടക്കം കണ്ടാലറിയാവുന്ന നാലു പേർക്കെതിരെ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.