എം.ശിവശങ്കറിന് എതിരെ കുരുക്ക് മുറുക്കി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്

Jaihind News Bureau
Saturday, October 24, 2020

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് എതിരെ കുരുക്ക് മുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹൈക്കോടതിയിൽ മുദ്രവെച്ച കവറിൽ ഇ.ഡി സമർപ്പിച്ച രേഖകൾ കേസിൽ നിർണായകമാണ്. ഇ.ഡി കോടതിയിൽ വെളിപ്പെടുത്തിയതിനേക്കാൾ ഗൗരവമുള്ള രേഖകൾ മുദ്രവെച്ച കവറിൽ ഉണ്ട്. വാട്‌സാപ് ചാറ്റുകളുടെ വിശദാംശങ്ങൾ അടക്കമുള്ള രേഖകളാണ് കോടതിക്ക് കൈമാറിയിരിക്കുന്നത്. സ്വർണക്കടത്തിൽ എം.ശിവശങ്കറിന് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കാൻ ഈ തെളിവുകൾക്ക് സാധിക്കുമെന്നാണ് ഇ.ഡിയുടെ കണക്കു കൂട്ടൽ. ഇത് ശിവശങ്കറിന്‍റെ അറസ്റ്റിലേക്ക് നീങ്ങുന്ന സൂചനായാണ് നൽകുന്നത്.