‘മഞ്ജുവിനോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ട്, ശല്യം ചെയ്തിട്ടില്ല’; സനല്‍കുമാർ ശശിധരന് ജാമ്യം

Jaihind Webdesk
Friday, May 6, 2022

 

കൊച്ചി : നടി മഞ്‍ജു വാരിയരുടെ പരാതിയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സനലിന്‍റെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും.

മഞ്ജു വാര്യരോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ശല്യം ചെയ്തിട്ടില്ലെന്നും ജാമ്യം ലഭിച്ചതിന് പിന്നാലെ സനല്‍കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ചോദ്യം ചെയ്യലിനുശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കാന്‍ എളമക്കര പൊലീസ് തയ്യാറായിരുന്നെങ്കിലും കോടതിയില്‍ ഹാജരാക്കണമെന്ന് സനല്‍കുമാര്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു. സനൽകുമാർ സംവിധാനം ചെയ്ത ‘കയറ്റം’ സിനിമയുടെ സെറ്റിൽ മഞ്ജുവിന്‍റെ മാനേജരുമായുണ്ടായ തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കമെന്നാണ് വിവരം.