സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു

കൊച്ചി : സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. കൊച്ചിയിൽ വയോജന കേന്ദ്രത്തിൽ ആയിരുന്നു കെ ജി ജോര്‍ജ് കുറച്ച് കാലമായി താമസിച്ചുവരുന്നത്. പല തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

രാമു കാര്യാട്ട് ചിത്രം നെല്ലിന്‍റെ തിരക്കഥാകൃത്തായിട്ടാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. സ്വപ്‍നാടനമാണ് സംവിധായകനായ ആദ്യ ചിത്രം. ഈ ചിത്രം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. നാല്‍പത് വര്‍ഷത്തിനിടെ 19 സിനിമകളാണ് കെജി ജോര്‍ജ്ജ് സംവിധാനം ചെയ്തത്.

Comments (0)
Add Comment