വില തകർച്ച : കാപ്പി കർഷകർ ദുരിതത്തിൽ

Jaihind News Bureau
Friday, December 6, 2019

കോട്ടയം ജില്ലയിൽ വില തകർച്ചമൂലം കാപ്പി കർഷകർ ദുരിതത്തിൽ.  വിപണി വിലയേക്കാൾ വളരെ താഴ്ന്ന വിലയ്ക്കാണ് കച്ചവടക്കാർ കർഷകരിൽ നിന്നും വാങ്ങുന്നത് . ചെറുകിട കർഷകരെ കോഫി ബോർഡ് സഹായിക്കുന്നില്ലെന്നും വൻകിട കച്ചവടക്കാർക്ക് കൊള്ള ലാഭം കൊയ്യുവാൻ വേണ്ടി സഹായിക്കുന്നു എന്നും ആരോപണമുയരുന്നു.

കാപ്പി കർഷകർക്ക് വിലയിടിവ് ഉണ്ടെങ്കിലും വിപണിയിലുള്ള കാപ്പിപ്പൊടിയുടെ വില കയറ്റമല്ലാതെ ഒട്ടും താഴ്ന്നിട്ടില്ല എന്നതാണ് വസ്തുത.  കാപ്പിപ്പൊടിക്ക് കിലോയ്ക്ക്ക്ക് 250 രൂപ മുതൽ 300 രൂപ വരെയാണ് ഈടാക്കുന്നത്
തെങ്ങോടു കൂടിയ കാപ്പി ക്കുരുവിനെ 70 രൂപ വിലയുണ്ടങ്കിലും 50 രൂപയിക്ക് മുകളിൽ കർഷകന് ലഭിക്കുന്നില്ല .പരിപ്പിന് 125 രൂപാമിൽ താഴെ മാത്രമേ കർഷകന് ലഭിക്കുന്നുള്ളൂ .  കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാപ്പി ക്കുരു വാങ്ങി – ക്കാൻ സർക്കാർ സംവിധാനങ്ങൾ ജില്ലയിൽ ഇല്ലാത്തതാണ് ഇതിനു കാരണം.   നിലവിൽ ജില്ലയിൽ കോഫി ബോർഡിൻറെ പ്രവർത്തനവും കാര്യക്ഷമമല്ല. വൻകിട തോട്ടങ്ങൾക്കാണ് കോഫി ബോർഡ് വക ആനുകൂല്യം നൽകുന്നതെന്നും എന്നും ചെറുകിട കർഷകരെ സഹായിക്കുന്നില്ലന്നുമാണ് പൊതുവെയുള്ള ആരോപണം

വിലയിടിവ് പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യമുയരുന്നു. തുടർച്ചയായ ഈ വിലത്തകർച്ച കാരണം കാപ്പികൃഷി വരെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണിപ്പോൾ ചെറുകിട കാപ്പി കർഷകർ