ഇ.പി സെമിനാറില്‍ പങ്കെടുക്കാത്തതിന് പിന്നില്‍ സിപിഎമ്മിലെ അഭിപ്രായ ഭിന്നത: കെ സുധാകരന്‍ എംപി

 

കണ്ണൂർ: സിപിഎം സെമിനാറിൽ ഇ.പി ജയരാജൻ പങ്കെടുക്കാത്തത് അഭിപ്രായ വ്യത്യാസം കാരണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. ഈ വിഷയത്തിൽ മാത്രമല്ല സിപിഎമ്മിൽ അഭിപ്രായ ഭിന്നതയുള്ളത്. ഒരുപാട് കാര്യങ്ങളില്‍ ഭിന്നതയുണ്ടെന്നും അത് വരും ദിവസങ്ങളിൽ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഏകീകൃത സിവിൽ കോഡില്‍ കോൺഗ്രസിന്‍റെ നിലപാട് എല്ലാവർക്കും അറിയാമെന്നും ഗോവിന്ദന് അറിയാത്തത് ഗോവിന്ദന്‍റെ കുറ്റമാണെന്നും കെപിസിസി പ്രസിഡന്‍റ് കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Comments (0)
Add Comment