സി.പി.എം കൊലപാതക രാഷ്ട്രീയത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് ധീരസ്മൃതിയാത്ര

കാസർഗോഡ് കല്യോട്ട് സി.പി.എം പ്രവർത്തകർ കൊല ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും ചിതാഭസ്മവും വഹിച്ചു കൊണ്ടുള്ള യൂത്ത് കോൺഗ്രസിന്‍റെ ധീര സ്മൃതിയാത്രയ്ക്ക് ഇന്ന് തുടക്കമാകും.

സി.പി.എമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിന് എതിരെ ‘കൊല്ലരുതേ’ എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയാണ് ധീരസ്മൃതിയാത്ര സംഘടിപ്പിക്കുന്നത്. സി.പി.എം പ്രവർത്തകർ കൊല ചെയ്ത ശരത് ലാലിന്‍റെയും, ക്യപേഷിന്‍റെയും ജന്മനാടായ കല്യോട്ട് നിന്നാണ് ഇരുവരുടെയും ചിതാഭസ്മവും വഹിച്ചുകൊണ്ടുള്ള ധീരസ്മൃതിയാത്ര ആരംഭിക്കുക. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് നയിക്കുന്ന യാത്ര യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്‍റ് കേശവ് ചന്ദ് യാദവ് ഉദ്ഘാടനം ചെയ്യും. ദേശീയ-സംസ്ഥാന നേതാക്കൾ യാത്രയിൽ അണിചേരും.

ഇന്ന് നീലേശ്വരം, പയ്യന്നൂർ, പട്ടുവം, വളപട്ടണം, കണ്ണൂർ എന്നിവിടങ്ങളിൽ ധീരസ്മൃതിയാത്രയ്ക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്മരണാജ്ഞലി അർപ്പിക്കും. തുടർന്ന് സി.പി.എം പ്രവർത്തകരുടെ അക്രമത്തിൽ കൊല്ലപ്പെട്ട ശുഹൈബിന്‍റെ ജന്മനാടായ എടയന്നൂർ വഴി സ്മൃതി യാത്ര പാനൂർ, ഒഞ്ചിയം, വടകരയിൽ എത്തിച്ചേരുന്നതോടെ ഇന്നെത്ത യാത്ര പര്യവസാനിക്കും. വിവിധ ജില്ലകളിൽ പര്യടനം നടത്തുന്ന ധീരസ്മൃതി യാത്ര അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും.

kripeshsarath lalYouth-Congress-Smrithi Yathra
Comments (0)
Add Comment