കേന്ദ്ര സര്‍ക്കാരുമായി ഒത്തുതീര്‍പ്പ് നടത്തിയാണ് ഡി ജി പി നിയമനമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. കേന്ദ്ര സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയാണ് ഡി ജി പി റവാഡ ചന്ദ്രശേഖര്‍. സ്വന്തം തടി രക്ഷിക്കാനുള്ള പിണറായി വിജയന്റെ ശ്രമമാണിത്. നിധിന്‍ അഗര്‍വാളിനെ ഡി ജി പി ആക്കാതിരിക്കാന്‍ കാരണങ്ങളുണ്ടെന്നും വേണ്ടിവന്നാല്‍ ഇക്കാര്യങ്ങള്‍ ഞാന്‍ വെളിപെടുത്തുമെന്നും കെ.സി വേണുഗോപാല്‍ എം പി കണ്ണൂര്‍ പരിയാരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അതേ സമയം രക്തസാക്ഷികളെ സി പി എം തള്ളി പറയുന്നുവെന്നും പിണറായിയുടെ നിലപാടിനെ സ്വന്തം അണികള്‍ തന്നെ ഒരിക്കല്‍ചോദ്യം ചെയ്യുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാന പോലീസ് മേധാവിയായി റാവാഡ ചന്ദ്ര ശേഖറിനെ തിരഞ്ഞെടുത്തതില്‍ സിപിഎമ്മിനുള്ളില്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. കൂത്തുപറമ്പ് വെടിവെയ്പ്പില്‍ പ്രതിസ്ഥാനത്തുള്ള റവാഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തതില്‍ അതൃപ്തിയുമായി പി.ജയരാജന്‍ രംഗത്തെത്തി. അതേസമയം നിയമനത്തെ ന്യാീയീകരിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തത്തെത്തിയിരുന്നു.