ഒത്തുതീർപ്പിനില്ല ; പ്രക്ഷോഭം ശക്തമാക്കാന്‍ കർഷകർ ; കൂടുതല്‍ പേർ ഡല്‍ഹിയിലേക്ക്

Jaihind News Bureau
Friday, December 4, 2020

ന്യൂഡല്‍ഹി : കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങള്‍ക്കെതിരായ കർഷക പ്രതിഷേധം തുടരുന്നു. കേന്ദ്രവുമായി ഇന്നലെ നടത്തിയ ചർച്ചയിൽ പ്രശ്ന പരിഹാരം ആകാത്ത സാഹചര്യത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. പ്രതിഷേധത്തിന് പിന്തുണയുമായി കൂടുതൽ കർഷകർ ഡൽഹി അതിർത്തികളിലേക്ക് എത്തുന്നുണ്ട്. പ്രശ്ന പരിഹാരത്തിന് നാളെ വീണ്ടും കർഷക സംഘടന പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ചർച്ച നിശ്ചയിച്ചിട്ടുണ്ട്.