ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് റെയ്ഡ്‌

Tuesday, October 3, 2023


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്. ന്യൂസ് ക്ലിക്ക് ഓഫീസിലും ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലുമാണ് പോലീസ് റെയ്ഡ് നടത്തുന്നത്. മൊബൈല്‍ ഫോണുകളും, ലാപ്‌ടോപ്പുകളും കസ്റ്റഡിയിലെടുത്തു. എഴുത്തുകാരി ഗീത ഹരിഹരന്‍, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി എന്നിവരുടെ വീടുകളിലുംടീസ്ത സെതല്‍വാദിന്റെ മുംബൈയിലെ വസതിയിലും പരിശോധന നടന്നു. ദില്ലി പൊലീസ് ടീസ്തയെ ചോദ്യം ചെയ്തു. 30 ലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടന്നതായി പൊലീസ് സ്ഥിരീകരിച്ചു. ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ന്യൂസ് ക്ലിക്കിനെതിരെ ഡല്‍ഹി പോലീസ് സ്പ്ഷ്യല്‍ സെല്‍ യുഎപിഎ ചുമത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാലിക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.