ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിയില്‍ ഓക്‌സിജന്‍ ആവശ്യം കൂടുതലാണെന്നിരിക്കെ ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതിലും കൂടുതല്‍ ഓക്‌സിജന്‍ എന്തിന് നല്‍കിയെന്ന് കോടതി ചോദിച്ചു.
ഡല്‍ഹി സര്‍ക്കാരിന്റെ ആരോപണത്തില്‍ ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി. കേന്ദ്രം വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഓക്‌സിജന്‍റെ അളവ് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തില്‍ കേന്ദ്രത്തിന്‍റെ കൂടി വിശദീകരണം അറിഞ്ഞതിനു ശേഷമാവും കോടതി ഇടപെടല്‍.