കർഷകപ്രക്ഷോഭം ശക്തം ; സമരം പതിനൊന്നാം ദിവസത്തിലേക്ക്

 

ന്യൂഡല്‍ഹി : കേന്ദ്രസർക്കാരിന്‍റെ കാർഷികനിയമങ്ങള്‍ക്കെതിരായ കർഷകസമരം പതിനൊന്നാം ദിവസത്തിലേക്ക്. കേന്ദ്രം വിളിച്ച മൂന്നാം ഘട്ട  ചർച്ചയും പരാജയപ്പെട്ടതോടെ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനാണ് കർഷകസംഘടനകളുടെ തീരുമാനം. തുടർ നടപടികൾ ചർച്ച ചെയ്യാൻ  സംഘടന നേതാക്കൾ ഇന്ന് യോഗം ചേരും. നിയമങ്ങൾ പിൻവലിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് കർഷകർ.

പുതിയ കാർഷിക നിയമങ്ങളുടെ പ്രയോജനം സർക്കാരിനും കോർപറേറ്റുകൾക്കും മാത്രമാണെന്ന് അവർ പറയുന്നു. തുടർ ചർച്ചകൾക്കായി വിശദമായ നിർദേശങ്ങൾ കർഷക സംഘടനകൾ  കേന്ദ്ര സർക്കാരിന് സമർപ്പിക്കും. ഇന്നലെ വൈകിട്ടോടെ ഉത്തരാഖണ്ഡിൽ നിന്നുള്ള കർഷകർ ഗാസിപൂർ അതിർത്തിയിലേക്ക് എതിയിട്ടുണ്ട്. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഭാരത് ബന്ദിനാണ് സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ളത്. വിവിധ രാഷ്ട്രീയ പാർട്ടികളും ബന്ദിന് പിന്തുണ അറിയിച്ചു.

Comments (0)
Add Comment