ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 57.06% പോളിംഗ് ; എക്സിറ്റ് പോള്‍ ഫലങ്ങളും പുറത്ത്

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് 57.06 ശതമാനം മാത്രം പോളിംഗ്. രാവിലെ മന്ദഗതിയിൽ ആരംഭിച്ച പോളിംഗ് അവസാന മണിക്കൂറിലാണ് ശക്തി പ്രാപിച്ചത്. പോളിംഗ് ശതമാനത്തിലെ കുറവിൽ ആശങ്ക പ്രകടിപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍. ചാന്ദിനി ചൗക്കിൽ കോണ്‍ഗ്രസ് സ്ഥാനാർഥി അൽക ലംബയെ ആം ആദ്മി പ്രവർത്തർ തടഞ്ഞു.

വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെ ആം ആദ്മി പാർട്ടിക്ക് ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. 70 മണ്ഡലങ്ങളാണ് ഡൽഹി നിയമസഭയിൽ ഉള്ളത്. ആം ആദ്മി പാർട്ടിക്ക് 44 മുതൽ 63 വരെ സീറ്റുകള്‍ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. ബിജെപിക്ക് 9 മുതൽ 28 സീറ്റുകൾ വരെയും കോണ്ഗ്രസിന് 1 മുതൽ 4 സീറ്റ് വരെയുമാണ് പ്രവചനം. അഭിപ്രായ സർവേകളും സമാനമായ റിസൾട്ടാണ് പ്രവചിച്ചത്. പോളിംഗ് ശതമാനത്തിൽ ഉണ്ടായ കുറവും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കും.

Delhi Assembly Polls
Comments (0)
Add Comment