ഡല്‍ഹി :ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു.രാവിലെ 11 മണി വരെ 1.95 ശതമാനം പോളിങ് രേഖപ്പെടുത്തി. രാഷ്ട്രപതി ദ്രൗപതി മുര്‍മു , മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ഡല്‍ഹി മുഖ്യമന്ത്രി അതിഷി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി. ദേശീയ തലസ്ഥാനത്തെ 70 മണ്ഡലങ്ങളില്‍ 699 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്.
അതെസമയം സുഗമമായ പോളിംഗ് ഉറപ്പ് വരുത്താന്‍ ഡല്‍ഹിയിലുടനീളം പോലീസിനുപുറമേ കേന്ദ്രസേനകളും രംഗത്തുണ്ട്.1.55 കോടി വോട്ടര്‍മാര്‍ 13,766 പോളിങ്ബൂത്തുകളിലായാണ് ഇന്ന് ജനവിധി രേഖപ്പെടുത്തുന്നത്.ശനിയാഴ്ച്ചയാണ് വോട്ടെണ്ണല്‍.