ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ; പ്രചാരണം ശക്തമാക്കി കോണ്‍ഗ്രസ്

Jaihind News Bureau
Wednesday, February 5, 2020

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ പ്രചരണം ശക്തമാക്കി കോണ്‍ഗ്രസ്. മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവർ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും.

വൈകിട്ട് 4.15 ന് കല്യാൺ പുരിയിലാണ് രാഹുൽ ഗാന്ധിയുടെ ആദ്യ പരിപാടി. പിന്നീട് 6.15 ന് മതിയ മഹലിൽ നടക്കുന്ന പൊതു പരിപാടിയെ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഒരുമിച്ച് അഭിസംബോധന ചെയ്യും. ഇന്നലെ ജങ്പുര, സംഘം വിഹാർ എന്നിവിടങ്ങളിൽ ഇരുവരും പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്തിരുന്നു. പ്രചാരണ വേദികളിൽ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടെ സാന്നിധ്യം കോണ്‍ഗ്രസ് പ്രചാരണത്തിന് ആവേശം കൂട്ടും.