ഷോപ്പിയാനില്‍ തീവ്രവാദി ആക്രമണം : മരണം നാലായി

Jaihind Webdesk
Tuesday, December 11, 2018

Kashmir-Shopian-Attack

ഷോപ്പിയാനിലെ സൈനാപോരയില്‍ തീവ്രവാദി ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ആശുപത്രിയില്‍ അത്യാസന്ന നിലയിലായിരുന്ന പൊലീസുകാരനും മരണത്തിന് കീഴടങ്ങി.

ഉച്ചയോടെ സൈനാപോര പൊലീസ് ചെക്പോസ്റ്റ് അക്രമിച്ച തീവ്രവാദികളുടെ വെടിവയ്പില്‍ മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.  ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ മജീദ് എന്ന കോണ്‍സ്റ്റബിളിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആക്രമണത്തെ തുടര്‍ന്ന് സ്ഥലത്ത് കനത്ത ജാഗ്രത ഏര്‍പ്പെടുത്തി. തീവ്രവാദികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. അക്രമത്തിന്‍റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു.[yop_poll id=2]