കെ.എം ഷാജി എംഎൽഎയ്ക്കെതിരായ വധഭീഷണി ; പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

Jaihind News Bureau
Tuesday, October 20, 2020

 

കണ്ണൂർ: കെ.എം ഷാജി എംഎൽഎയ്ക്കെതിരായ വധഭീഷണിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വളപട്ടണം പൊലീസാണ് കേസ്സെടുത്തിരിക്കുന്നത്.120 ബി പ്രകാരം ക്രിമിനൽ ഗൂഢാലോചന നടത്തി എന്നാണ് കേസ്. പാപ്പിനിശ്ശേരി സ്വദേശി തേജസ് ആണെന്ന് പറഞ്ഞായിരുന്നു വധഭീഷണി. ഇങ്ങനെ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു. തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന് വെളിപ്പെടുത്തിയ കെ.എം ഷാജി എംഎൽഎ ഭീഷണിയുടെ ശബ്ദരേഖയും പുറത്തു വിട്ടിരുന്നു.