ജമാൽ ഖഷോഗി കൊല കേസിൽ അഞ്ച് പേർക്ക് വധശിക്ഷ

മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേർക്ക് വധശിക്ഷ. കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ അഞ്ച് പേർക്കാണ് വധസിക്ഷ വിധിച്ചത്. പ്രതികളിൽ മൂന്ന്‌പേർക്ക് 24 പേർക്ക് തടവ് ശിക്ഷയും വിധിച്ചു. സൗദി കോടതിയാണ് ശിക്ഷ വിധിച്ചത്.

ഇസ്താംബുളിലെ സൗദി കോൺസുലേറ്റിനുള്ളിൽ 2018 ഒക്ടോബറിലാണ് മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടത്. സംഭവത്തിൽ 11 പേർ അറസ്റ്റിലായിരുന്നു. സൗദി ഭരണകൂടത്തിന്റെ വിമർശകനായിരുന്നു ജമാൽ ഖഷോഗി. സൗദിയിൽ മുൻ ഭരണകൂടത്തിന്റെ ഉപദേശകനായിരുന്ന ഖഷോഗി, മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ അദ്ദേഹം ഭരണകൂടവുമായി അകലുകയായിരുന്നു.ഭിന്നതകളെത്തുടർന്ന് ഖഷോഗി 2017 സെപ്റ്റംബറിൽ യു. എസിൽ അഭയംതേടി. യെമെൻ ആഭ്യന്തരയുദ്ധത്തിലെ സൗദിയുടെ ഇടപെടലിനെയും ഖത്തർ ഉപരോധത്തെയും എതിർത്തതോടെ ഖഷോഗി സൗദി ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി മാറി.

Jamal Khashoggi
Comments (0)
Add Comment