ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപം യുവാവിന്‍റെ മൃതദേഹം: ശരീരത്തില്‍ മുറിവുകള്‍; ദുരൂഹത

 

ആലപ്പുഴ: ജനറൽ ആശുപത്രി പരിസരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പാലസ് വാർഡ് മുക്കവലയ്ക്കൽ സ്വദേശി അജ്മൽ ഷാജി (26) യെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനറൽ ആശുപത്രിക്കായി പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്‍റെ പിൻഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മുഖത്തും തലയുടെ പിൻഭാഗത്തും മുറിവുകളുണ്ട്. രാവിലെ പത്തരയോടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു ഇയാള്‍.

Comments (0)
Add Comment