നവോത്ഥാനം ഏകപക്ഷീയമാകരുത്; സർക്കാരിനെതിരെ പരസ്യമായി അമർഷം രേഖപ്പെടുത്തി എ. പത്മകുമാർ

Jaihind Webdesk
Saturday, May 4, 2019

Padmakumar-Devaswom-President

സർക്കാരിനെതിരെ പരസ്യമായി അമർഷം രേഖപ്പെടുത്തി ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാർ. നവോത്ഥാനം ഏകപക്ഷീയമാകരുത്. അത് എല്ലാ മേഖലയിലും ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. നവോത്ഥാനം ഏത് മേഖലയിലുണ്ടായാലും ആ മേഖലയിലെ പ്രമുഖരുമായി ആലോചിക്കുകയും വേണം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വ്യക്തമായ നിലപാടുണ്ട്. പക്ഷേ ആ നിലപാട് ദേവസ്വം ബോർഡ് പ്രസിഡന്‍റായി തുടരുമ്പോൾ പറയാനാവില്ലെന്നും പദ്മകുമാർ പറഞ്ഞു. ശബരിമല വിഷയത്തിൽ സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.