ലുലു ഗ്രൂപ്പ് ഡയറക്ടർ എം എ സലീമിന്‍റെ മകൾ ഷാർജയിൽ വിവാഹിതയായി

Jaihind News Bureau
Sunday, March 28, 2021

 

ദുബായ് : ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ പിതൃസഹോദര പുത്രനും ലുലു ഗ്രൂപ്പ് ഡയറ്ക്ടറുമായ തൃശൂർ നാട്ടിക മുസ്ലിയാം വീട്ടിൽ എം.എ.സലീമിൻ്റെയും സഫീറ സലീമിൻ്റെയും മകൾ സംറീനിൻ്റെയും കോഴിക്കോട് നരിക്കുനി കിഴക്കേപുരയിൽ കെ.പി. സഹീറിൻ്റെയും ഷൈഹ സഹീറിൻ്റെയും മകൻ അബ്ദുൾ വാഫിയും തമ്മിൽ വിവാഹിതരായി.

കോവിഡ് മാനദണ്ഡങ്ങളോടെ ഷാർജ ഗോൾഫ് ക്ലബ്ബ് മവാസെം ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി അതിഥികളെ സ്വാഗതം ചെയ്തു. ഷാർജ ഇൻവെസ്റ്റ്മെന്റ് എക്സിക്യൂട്ടീവ് ചെയർമാൻ ശൈഖ് മർവാൻ ജാസിം അൽ സർക്കൽ, ദുബായ് സിലിക്കോൺ ഒയാസിസ് ഡെപ്യുട്ടി സി.ഇ.ഒ.ഡോ: ജുമാ അൽ മത്രൂഷി, എത്ത്‌മാർ ഹോൾഡിങ്‌സ് ചെയർമാൻ ഹമദ് യൂനസ് അൽ മുല്ല, ഷാർജ എയർപോർട്ട് ഡയറക്ടർ മുഹമ്മദ് അൽ ഷരിഫ്‌, തുർക്കി തെക്സായ ഗ്രൂപ്പ് ചെയർമാൻ ടുറാൻ ഏറിയിൽമാസ്, അപ്പാരൽ ഗ്രൂപ്പ് ചെയർമാൻ നീലേഷ് വേദ്, എസ്‌. എഫ്. സി. ഗ്രൂപ്പ് ചെയർമാൻ മുരളീധരൻ, ഷംസുദ്ധീൻ ബിൻ മൊഹിയുദ്ദീൻ, ഷംലാൽ അഹമ്മദ് എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.