ആഫ്രിക്കൻ മേഖലയിൽ നാശം വിതച്ച് ഇഡ; മരണസംഖ്യ 200 കഴിഞ്ഞു

ആഫ്രിക്കൻ മേഖലയിൽ നാശം വിതച്ച് ഇഡ ചുഴലിക്കാറ്റിൽ മരണസംഖ്യ 200 കഴിഞ്ഞു. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ആയിരത്തോളം പേര്‍ മരിക്കാന്‍ സാധ്യതയുള്ളതായി മുസാംബിക്ക് പ്രസിഡന്‍റ് ഫിലിപ്പ് നയൂസി അറിയിച്ചു.

ആഫ്രിക്കയുടെ തെക്കൻ മേഖലയിൽ വീശിയടിച്ച ഇഡ ചുഴലിക്കാറ്റിൽ 200 അധികം പേർ മരിച്ചു. സിംബാബ്‌വേയിൽ മാത്രം മരണസംഖ്യ 80 കവിഞ്ഞു. മൊസാംബിക്കിലാണ് കൂടുതൽ നാശനഷ്ടം. പക്ഷേ വാർത്താവിതരണ സംവിധാനങ്ങൾ തകരാറിലായതിനാൽ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇനിയും പുറത്തുവന്നിട്ടില്ല.

വ്യാഴാഴ്ച കാറ്റ് വീശി തുടങ്ങിയെങ്കിലും ഞായറാഴ്ചയോടെ മാത്രമാണ് രക്ഷാപ്രവർത്തനം സജീവമായത്. റെഡ് ക്രോസ് സംഘം സഹായത്തിന് എത്തിയിട്ടുണ്ട്. വീടുകൾ വ്യാപകമായി തകർന്നു. കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്നുപോയ നിലയിലാണുള്ളത്.

Cyclone Idai
Comments (0)
Add Comment