സൈബര്‍ സഖാക്കളുടെ മോദക കഥകള്‍ തിരിഞ്ഞുകുത്തുമ്പോള്‍

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ദിവസം പ്രസ്‌ക്ലബിന്റെ പുറത്ത് പ്രവര്‍ത്തിക്കുന്ന ക്യാന്റീനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോദകവും വടയും കഴിച്ചിട്ട് കാശ് തന്നില്ലെന്നുള്ള കടക്കാരന്റെ ഫേസ്ബുക്ക് യൂത്ത് കോണ്‍ഗ്രസിനെയും സമരത്തിനെയും അപമാനിക്കുന്നതിനുവേണ്ടിയാണ്. ഇത്തരം ഒരുകാര്യം ഫേസ്ബുക്കിലിട്ട് സഖാക്കളുടെ പ്രീതി നേടാനുള്ള കുറുക്കുവഴിയാണ് പിണറായി വിജയന്റെ ഈ അനുയായി . പക്ഷേ എത്ര മോദകം പോയെന്നോ എത്ര വട കഴിച്ചെന്നോ പറയുന്നില്ല. 120 മോദകവും 20 ഉഴുന്നുവടയും 40 ചായയും കഴിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പണം നല്‍കിയില്ലെന്നാണ് ആരോപണം. 120 മോദകം ഒരേസമയത്ത് നല്‍കുമ്പോള്‍ ആരായാലും കാശ് ചോദിക്കും. എന്നിട്ടെന്തുകൊണ്ട് കാശ് ചോദിച്ചില്ല? വാങ്ങിയ ആളെ പരിചയമില്ലാത്ത ക്യാന്റീന്‍ മുതലാളി കാശ് വാങ്ങാതെ സാധനങ്ങള്‍ കൊടുത്തുവെങ്കില്‍ എന്തിന്റെ ഉറപ്പിലാണ് കൊടുത്തത്? ഇതില്‍ നിന്നൊക്കെയും കാര്യങ്ങള്‍ വ്യക്തമാണ് ഈ കഥ പ്രസ്‌ക്ലബിന്റെ വരാന്തയില്‍ കട നടത്തുന്നയാള്‍ ബോധപൂര്‍വ്വമാണ് സൃഷ്ടിച്ചതെന്ന് പുള്ളിയുടെ രാഷ്ട്രീയ പശ്ചാത്തലം വെളിപ്പെടുത്തും. പ്രസ്‌ക്ലബിന്റെ അടുത്ത് തന്നെ കുറേ കടകളുണ്ട്. അവിടെയൊന്നും ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കടയുടമ സഖാവ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടയുടന്‍ തന്നെ സി.പി.എം സൈബര്‍ സഖാക്കള്‍ അതേറ്റെടുത്ത് ഉടനെ ആഘോഷിക്കുകയായിരുന്നു. ഇത് യൂത്ത് കോണ്‍ഗ്രസിനെയും സമരം നടത്തിയവരെയും അപമാനിക്കാന്‍ വേണ്ടി ഒരുക്കിയ തിരക്കഥകളായിരുന്നുവെന്ന് വ്യക്തം. കടയുടമ സഖാവിന്റെ രാഷ്ട്രീയ ചരിത്രവും ഇതിന് ബലം നല്‍കുന്നതാണ്.

Comments (0)
Add Comment