തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റംസ് ഉടന്‍ ചെയ്യും. ഇതിനായി അദ്ദേഹത്തെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തും. ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കും. അതേസമയം ചോദ്യം ചെയ്യുന്ന ഘട്ടമെത്തിയിട്ടും ശിവശങ്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. വസ്തുതകൾ ലഭിക്കാത്തതിനാൽ ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞദിവസം മാധ്യമപ്രവർത്തകരോടുള്ള ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി.
ശിവശങ്കറുമായി സ്വർണ്ണക്കള്ളക്കടത്ത് പ്രതികൾക്ക് അടുത്ത ബന്ധമുണ്ടെന്ന് വൃക്തമായിക്കഴിഞ്ഞിരുന്നു. പ്രതികൾ സെക്രട്ടിയേറ്റിന് സമീപത്തെ ശിവശങ്കറിന്‍റെ ഫ്ലാറ്റിൽ ഗൂഢാലോചന നടത്തിയിരുന്നതായും കസ്റ്റംസിന് തെളിവുകൾ ലഭിച്ചു. ഇക്കാര്യങ്ങൾ നിലനിൽക്കെ ഇതുവരേയും ശിവശങ്കറിനെതിരെ കൂടുതൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. മുൻകാലങ്ങളിലേത് പോലെ ഇത്തവണയും തന്‍റെ വിശ്വസ്തനായ ശിവശങ്കറിന് രക്ഷാകവചമൊരുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.