ഉത്രാ വധക്കേസ് : സൂരജിന്‍റെ പൊലീസ് കസ്റ്റഡി കാലാവധി നീട്ടി

Jaihind News Bureau
Thursday, June 4, 2020

കൊല്ലം അഞ്ചലിലെ ഉത്രാ വധക്കേസ് പ്രതിയായ സൂരജിനെ നാല് ദിവസത്തേക്കു കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. എന്നാൽ രണ്ടാം പ്രതി പാമ്പുപിടുത്തക്കാരൻ സുരേഷിനെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. ഇതേത്തുടർന്നു ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍റ് ചെയ്തു.

ഇരുവരുടെയും കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിൽ വീഡിയോ കോൺഫറൻസ് വഴിയാണ് ഇവരെ പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. നാളെ സൂരജിന്‍റെ സഹോദരിയേയും അമ്മയേയും അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ഇവർ കൊട്ടാരക്കര ക്രൈo ബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.