ക്യൂബയ്ക്ക് പുതിയ ഭരണഘടന; ജനഹിതമറിയാൻ വോട്ടെടുപ്പ്

Jaihind Webdesk
Monday, February 25, 2019

ക്യൂബയിലെ പുതിയ ഭരണഘടനയുടെ കരടിൽ ജനഹിതമറിയാൻ വോട്ടെടുപ്പ് നടന്നു. ബാലറ്റ് സംവിധാനത്തിലാണ് വോട്ടിങ് നടന്നത്. ഒമ്പത് ദശലക്ഷം പൗരന്മാരുടെ പങ്കാളിത്തത്തിലാണ് കരട് തയ്യാറാക്കിയത്.

അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിക്കാനും വിശകലനം ചെയ്യാനും 1,33,000 പൗരയോഗങ്ങൾ ചേർന്നു. 113 ആർട്ടിക്കിൾ പരിഷ്‌കരിക്കുകയും 87 എണ്ണം കൂട്ടിച്ചേർക്കുകയും 11 എണ്ണം ഒഴിവാക്കുകയും ചെയ്തു. 760 പരിഷ്‌കാരങ്ങളിൽ പുതിയ നിയമങ്ങൾ കൂട്ടിച്ചേർക്കുകയും ചില വാക്കുകളും പ്രയോഗങ്ങളും എടുത്തുകളയുകയും ചെയ്തിട്ടുണ്ട്. 25,348 പോളിങ് കേന്ദ്രങ്ങളിലും ആശുപത്രികളിലും ബസ് സ്റ്റാൻഡുകളിലും എയർപോർട്ടുകളിലും സ്ഥാപിച്ച 195 പ്രത്യേക കേന്ദ്രത്തിലും 16 വയസ്സിനു മുകളിലുള്ള പൗരന്മാർ വോട്ടുചെയ്തു. ബാലറ്റ് സംവിധാനത്തിലാണ് വോട്ടിങ് നടന്നത്.
നിലവിലെ ക്യൂബൻ ഭരണഘടന 1976ലാണ് അവസാനമായി മാറ്റിയെഴുതിയത്. പുതിയ ഭരണഘടന നിലവിൽ വന്നാൽ നിലവിലെ പ്രസിഡന്റ് ഓഫ് റിപ്പബ്ലിക് എന്നറിയപ്പെടും. ”വിവാഹം രണ്ടു വ്യക്തികളുടെ കൂടിച്ചേരൽ’ ആയി അംഗീകരിക്കുന്ന കരട് നിലവിൽ വന്നാൽ ക്യൂബയിൽ സ്വവർഗവിവാഹം നിയമവിധേയമാകും.