കൊവിഡിന്‍റെ മറവില്‍ കോടികളുടെ കൊള്ള; ഫയലുകള്‍ നശിപ്പിച്ചത് വിവരങ്ങള്‍ പുറത്തുവരാതിരിക്കാനെന്ന് പ്രതിപക്ഷ നേതാവ്

 

കൊച്ചി : സംസ്ഥാനത്ത് കൊവിഡിന്‍റെ മറവിൽ കോടികളുടെ കൊള്ള നടന്നതിന്‍റെ വിവരങ്ങൾ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആരോഗ്യവകുപ്പിൽ നിന്നും അഞ്ഞൂറിലേറെ സുപ്രധാന ഫയലുകള്‍ കാണാനില്ല. വിവരങ്ങൾ പുറത്തു വരാതിരിക്കാനാണ് ഫയൽ നശിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഒരു ഉദ്യോഗസ്ഥനെ മറയാക്കിയാണ് കൊള്ള നടത്തിയതെന്നും സംഭവത്തിൽ ആരാണ് ഉത്തരവാദി എന്നത് പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“കൊവിഡ് കാലത്ത് നടത്തിയ 1600 കോടി രൂപയുടെ പര്ച്ചേസില് വ്യാപക അഴിമതിയാണ്. അഴിമതിയെ കുറിച്ചുളള വിവരങ്ങള് പുറത്ത് വരാതിരിക്കാന് മൂവായിരത്തിലധികം കമ്പ്യൂട്ടര് ഫയലുകളും അഞ്ഞൂറിലധികം പേപ്പര് ഫയലുകളും നശിപ്പിച്ചു. രാഷ്ട്രീയ നേതൃത്വത്തിന്‍റെ അറിവോടെയാണ് ഈ അഴിമതി നടന്നത്. ഉദ്യോഗസ്ഥരെ സസ്‌പെന്ഡ് ചെയ്ത് രാഷ്ട്രീയ നേതാക്കളെ രക്ഷപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ല. ഒരു മന്ത്രിയും അഴിമതിയെ ന്യായീകരിക്കേണ്ട” – വി.ഡി സതീശന്‍ പറഞ്ഞു.

സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments (0)
Add Comment