‘മുതലകള്‍ നിഷ്കളങ്കർ’; മോദിയുടെ ‘കരച്ചിലില്‍’ രാഹുല്‍ ഗാന്ധി

Saturday, May 22, 2021

കൊവിഡ് അവലോകന യോഗത്തിലെ പ്രസംഗത്തിനിടെ ‘വിതുമ്പി കരഞ്ഞ’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രകടനത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. ‘മുതലകള്‍ നിഷ്കളങ്കരാണ്’ എന്ന് രാഹുല്‍ ഗാന്ധി തന്‍റെ ട്വിറ്ററില്‍ കുറിച്ചു. പ്രസംഗത്തിനിടെയുള്ള മോദിയുടെ കരച്ചില്‍ മുതലക്കണ്ണീരായിരുന്നുവെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം.

തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ ഒരു മുതലയുടെ പടവും ‘മുതലകള്‍ നിഷ്‌കളങ്കരാണ്’അടിക്കുറിപ്പിനൊപ്പം രാഹുല്‍ ഗാന്ധി പങ്കുവെച്ചു. ബയോഡൈവേഴ്‌സിറ്റി ഡേ എന്ന ഹാഷ് ടാഗോടെയായിരുന്നു രാഹുലിന്‍റെ പരിഹാസം.

മോദിയുടെ കരച്ചിലിനെ വിമര്‍ശിച്ചുകൊണ്ട് നേരത്തേ പ്രശാന്ത് ഭൂഷനുള്‍പ്പെടെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. മുതലക്കണ്ണീരിനെക്കുറിച്ച് അറിയില്ലെങ്കില്‍, നിങ്ങള്‍ക്കത് ഇവിടെ കാണാം എന്നാണ് പ്രധാനമന്ത്രിയുടെ പ്രസംഗം പങ്കുവെച്ചുകൊണ്ട് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.

https://www.instagram.com/p/CPK5lrZD5D5/