നിരവധി വിമാനകമ്പനികൾ സർവീസ് അവസാനിപ്പിക്കുന്നു; തിരുവനന്തപുരം വിമാനത്താവളം പ്രതിസന്ധിയിൽ

തിരുവനന്തപുരം വിമാനത്താവളത്തെ പ്രതിസന്ധിയിലാക്കി നിരവധി വിമാനകമ്പനികൾ സർവീസ് അവസാനിപ്പിക്കുന്നു. രണ്ടുമാസത്തിനിടെ അഞ്ച് വിമാനകമ്പനികളാണ് തിരുവനന്തപുരത്ത് നിന്ന് പിൻമാറിയത്. കോടികളുടെ നഷ്ടമാണ് വിമാനത്താവളത്തിന് ഇതോടെ ഉണ്ടാവുന്നത്.

ആകെയുണ്ടായിരുന്ന 16 വിമാനകമ്പനികളിൽ 5 എണ്ണമാണ് തിരുവനന്തപുരത്തേക്കുള്ള സർവീസ് ഉപേക്ഷിക്കുന്നത്. ജിദ്ദയിലേക്കും റിയാദിലേക്കും ആഴ്ചയിൽ മൂന്ന് സർവീസ് ഉണ്ടായിരുന്ന സൗദി എയർലെൻസ് ജനുവരിയോടെ സർവീസ് അവസാനിപ്പിച്ചു. ദുബായ്‌ലേക്ക് ആഴ്ചയിൽ നാലു ദിവസം പറന്നിരുന്ന ഫ്ളൈ ദുബായും ഇനി തലസ്ഥാനത്തേക്ക് സർവീസ് നടത്തില്ല.

ദമാമിലേക്കുള്ള അവശേഷിക്കുന്ന സർവീസും ഈ മാസം അവസാനിപ്പിക്കുകയാണ് ജെറ്റ് എയർവേയ്‌സ്.  ഘട്ടം ഘട്ടമായി സർവ്വീസ് കുറച്ചുകൊണ്ടുവന്നിരുന്ന സ്‌പൈസ് ജെറ്റും സിൽക്ക് എയറും ഇതോടൊപ്പം പൂർണ്ണമായും പിൻമാറുന്നു. 240 ഷെഡ്യൂളുകളാണ് ഇങ്ങനെ ഒരു മാസം മാത്രം മുടങ്ങുക. സാന്പത്തിക പ്രതിസന്ധിയാണ് ജെറ്റും സ്‌പൈസ് ജെറ്റും കാരണമായി ചൂണ്ടികാണിക്കുന്നത്. എന്നാൽ തിരുവനന്തപുരത്ത് ലൈസൻസ് പുതുക്കാത്ത സൗദി എയർലൈൻസ് കണ്ണൂരിൽ നിന്ന് പുതിയ സർവീസ് തുടങ്ങുകയാണ്. ഫ്‌ലൈ ദുബായ് കോഴിക്കോട് നിന്നും പ്രവർത്തനം തുടങ്ങും.

Trivandrum International Airport
Comments (0)
Add Comment