പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ വിവാദ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനമാകാമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്‌

പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ വിവാദ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനമാകാമെന്ന് ക്രൈം ബ്രാഞ്ചിന്‍റെ റിപ്പോർട്ട്‌ . മൂന്ന് പ്രതികളല്ലാതെ മറ്റാരും ക്രമക്കേട് നടത്തിയതിന് തെളിവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു .ക്രൈം ബ്രാഞ്ച് മേധാവി പി.എസ്.സി സെക്രട്ടറിക്ക്  നൽകിയ റിപ്പോർട്ടിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

പി.എസ്.സി സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികൾ കൂടിയായ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രമക്കേട് നടത്തി പി.എസ്.സി റാങ്ക് പട്ടികയില്‍ ഇടം നേടിയ സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

എന്നാല്‍ പരീക്ഷയില്‍ വ്യാപകമായ ക്രമക്കേട് നടന്നിട്ടില്ലെന്നും പ്രതികളായ മൂന്ന് പേര്‍ മാത്രമാണ് ക്രമക്കേട് നടത്തിയതെന്നും അതിനാൽ തന്നെ പരീക്ഷ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിൽ പറയുന്നത്. പ്രതികള്‍ ഒഴികെയുള്ള മറ്റുള്ളവര്‍ക്ക് നിയമനം നല്‍കുന്നതിന് തടസമില്ലെന്നും റിപ്പാേര്‍ട്ടില്‍ പറയുന്നു.

എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവര്‍ ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പി.എസ്.സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന്  പി.എസ്.സി കണ്ടെത്തിയിരുന്നു. മൂന്ന് പ്രതികളെയും ആജീവനാന്തം പി.എസ്.സി പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

sfipsc
Comments (0)
Add Comment