‘കെ റെയിലില്‍ പ്രവർത്തകർക്ക് പോലും വ്യക്തതയില്ല’ ; സിപിഎം ജില്ലാ സമ്മേളത്തില്‍ വിമർശനം

Saturday, January 1, 2022

കൊല്ലം : കെ റെയിൽ പദ്ധതിയ്ക്കും ആഭ്യന്തരവകുപ്പിനും എതിരെ  കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം. പ്രവർത്തകരേയും അണികളേയും ബോധവാന്മാരാക്കിയ ശേഷമാകണം പാർട്ടി കെ. റെയിൽ പ്രതിരോധ പരിപാടികളിലേക്ക് ഇറങ്ങേണ്ടത് . കെ റെയിലുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകർക്ക് പോലും വ്യക്തത ഇനിയും വന്നിട്ടില്ലെന്നു പ്രതിനിധികൾ വിമർശിച്ചു.

വിമർശനങ്ങൾ കൂടുതൽ ഉയർന്നു തുടങ്ങിയതോടെ കെ. റെയിൽ അനുകൂലപ്രമേയം ആദ്യം തന്നെ പാസാക്കി കൂടുതൽ ചർച്ച ഒഴിവാക്കി തന്ത്ര പരമായ സമീപനം നേതൃത്വം സ്വീകരിക്കുകയായിരുന്നു. ആലപ്പുഴയിലെ കൊലപാതകങ്ങൾ തടയുന്നതിൽ അഭ്യന്തര വകുപ്പിന്‍റെ ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ടെന്ന വിമർശനം ചർച്ചയിൽ ഉയർന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ ആഭ്യന്തര വകുപ്പ് കൂടുതൽ ജാഗ്രത കാട്ടണമെന്നു പ്രതിനിധികൾ ആവശ്യപ്പെട്ടു.