കണ്ണൂർ തലശേരിയില്‍ മാരകായുധങ്ങളുമായി സിപിഎം പ്രവർത്തകന്‍ പിടിയില്‍

Jaihind Webdesk
Tuesday, January 17, 2023

കണ്ണൂർ: തലശേരി മനേക്കരയിൽ മാരകായുധങ്ങളുമായി സിപിഎം പ്രവർത്തകൻ പിടിയിൽ. സി.ഒ.ടി നസീർ വധശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയായ അശ്വന്ത് ആണ് പിടിയിലായത്. ഇയാളെ പാനൂർ പോലീസ് ഇൻസ്പെക്ടർ എം.പി ആസാദിന്‍റെ നേതൃത്വത്തിലുള്ള സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മൂന്നംഗ സംഘത്തിലെ മറ്റ് രണ്ട് പേർ ഓടി രക്ഷപ്പെട്ടു.
കൂട്ടുപ്രതികളെ കണ്ടെത്താൻ അന്വേഷണം തുടങ്ങി. ഇരുമ്പ് ദണ്ഡുകളും കത്തിയും ഉൾപ്പടെ നാല് മാരക ആയുധങ്ങളാണ് പിടികൂടിയത്.