ജലീലിനെ തള്ളി സിപിഎം, കടുത്ത അതൃപ്തി; പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലർത്തണമെന്ന് താക്കീത്

Jaihind Webdesk
Wednesday, September 8, 2021

 

തിരുവനന്തപുരം : കെ.ടി ജലീലിന്‍റെ എന്‍ഫോഴ്സ്മെന്‍റിന് അനുകൂല പ്രസ്താവനയില്‍ സിപിഎമ്മിന് കടുത്ത അതൃപ്തി. ജലീലിനെ  അതൃപ്തി അറിയിച്ച സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന താക്കീതും നല്‍കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും ജലീലിനെ പരസ്യമായി തള്ളിയിരുന്നു.

സഹകരണ മന്ത്രി വിഎന്‍ വാസവനും ജലീലിനെതിരെ നിലപാടെടുത്തു.  സഹകരണബാങ്കിലെ ഇഡി അന്വേഷണം പാര്‍ട്ടി നിലപാടിനെതിരാണ്. എആർ നഗർ ബാങ്കില്‍ ഏതെങ്കിലും തരത്തിലും അഴിമതികളുണ്ടെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍ പ്രതികരിച്ചു. സഹകരണ മേഖലയില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഇടപെല്‍ ആവശ്യമില്ലെന്നും ജാഗ്രതയോടെ വേണം പ്രതികരണങ്ങള്‍ നടത്താനെന്നും ജലീലിന് സിപിഎം താക്കീത് നല്‍കി.

ഇഡി  നിരവധി തവണ ചോദ്യം ചെയതപ്പോള്‍ ജലീലിന് അവരോടുള്ള വിശ്വാസ്യത കൂടിയതാകാമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പരിഹസിച്ചിരുന്നു. പിന്നാലെ പിണറായി വിജയന്‍ പിതൃതുല്യനാണെന്നും തന്നെ തിരുത്താനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും ജലീല്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.